
ജില്ല ഹജ്ജ് ക്യാമ്പ് സമാപിച്ചു.

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ല തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത വഹിച്ചു.സയ്യിദ് ഹൈദ്രോസ്കോയ തങ്ങൾ വട്ടേക്കാട് പ്രാരംഭ പ്രാർത്ഥന നടത്തി.

പ്രമുഖ ഹജ്ജ് പണ്ഡിതരായ അശ്റഫ് സഖാഫി പൂപ്പലം, അബ്ദുൽ അസീസ് നിസാമി വരവൂർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ല സംയുക്ത ഖാസി സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി മുഖ്യപ്രഭാഷണവും സമാപന പ്രാർത്ഥനയും നിർവഹിച്ചു. ഉസ്മാൻ സഖാഫി തിരുവത്ര, കെ.ബി ബഷീർ, നിഷാർ മേച്ചേരിപ്പടി,പി യു ശമീർ സംസാരിച്ചു. റാഫിദ് സഖാഫി, അബു കല്ലൂർ, ഗഫൂർ മൂന്നുപീടിക, അബ്ദുഹാജികാതിയാളം, ആർ വി എം ബഷീർ മൗലവി സംബന്ധിച്ചു.
യാത്രാ സംബന്ധിയായ വിവരങ്ങൾ, ചരിത്ര പഠനം, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കർമങ്ങൾ എന്നിവയുടെ വിശദമായ പഠനം ക്യാമ്പിൽ നടന്നു. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല എന്നിവ ഉൾകൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി.
