Header 1 vadesheri (working)

ഗുരുവായൂരിൽ 12 മുതൽ 20 വരെ സ്‌പെഷൽ ദർശന നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ :വേനലവധിക്കാലത്തെ
ഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15, 16, 19 തീയതികളിൽ കൂടി നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ / വി ഐ പി ദർശന നിയന്ത്രണം ബാധകമാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

First Paragraph Rugmini Regency (working)

ഇതോടെ ഏപ്രിൽ 12 മുതൽ 20 വരെ തുടർച്ചയായ ദിവസങ്ങളിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് ക്ഷേത്രത്തിൽ നിയന്ത്രണം വരും.  വിഷുക്കണി ദർശനം ഏപ്രിൽ 14 തിങ്കളാഴ്ച പുലർച്ചെ 2.45 മുതൽ 3.45 വരെയാകും.

ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.

Second Paragraph  Amabdi Hadicrafts (working)