
മഞ്ജുളാൽ തറയിലെ അലങ്കാര വിളക്കുകൾ മിഴിയടച്ചു, വെങ്കല ഗരുഡൻ ഇരുട്ടിലായി.

ഗുരുവായൂർ : ഉൽഘാടനം കഴിഞ്ഞു ദിവസങ്ങൾ കഴിയുമ്പോഴേക്കും മഞ്ജുളാൽ തറയിലെ അലങ്കാര വിളക്കുകൾ മിഴിയടച്ചു വെങ്കല ഗരുഡൻ ഇരുട്ടിലായി . മഞ്ജുളാൽ തറയിലെ സിമന്റ് ഗരുഡനെ മാറ്റി വെങ്കല ഗരുഡനെ സ്ഥാപിച്ചത് സിനിമ സംവിധായകൻ വേണു കുന്നപ്പി ള്ളിയാണ് . ഒരു കേടും ഇല്ലാത്ത തന്നെ എന്തിനു നീക്കം ചെയ്തു എന്ന് ചോദിക്കുന്നത് പോലെ പഴയ ഗരുഡൻ ശ്രീവൽസം ഗസ്റ്റ് ഹൗസിന് മുന്നിൽ തല ഉയർത്തി നിൽക്കുകയാണ് ,

മഞ്ജുളാൽ തറ നവീകരിച്ചു വെങ്കല ഗരുഡനെ സ്ഥാപിച്ചത് 1.40 .കോടി രൂപ ചിലവിൽ ആണ് എന്നാണ് വേണു കുന്നപ്പിള്ളിയോട് അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന എന്നാൽ 25 ലക്ഷം രൂപ മാത്രമാണ് ശില്പിയുടെ കയ്യിൽ എത്തിയതത്രെ . ബാക്കി ഒരു കോടിയോളം രൂപ പല കൈകളിലേക്ക് ഒഴുകിപോയി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ . അത് കൊണ്ട് തന്നെ പഴയ ഗരുഡന്റെ ആകാര ഭംഗിയും തലയെടുപ്പും പുതിയ ഗരുഡന് ഇല്ലാതെ പോയതിനെ കുറിച്ച് പരാതി പറയാനും ആർക്കും കഴിയാതെയായി.

അനുപാതികമല്ല നിർമിതി എന്നാണ് ആക്ഷേപം അമിത വണ്ണമുള്ള ആളുകളെ പോലെ വണ്ണം കൂടിയ ഗരുഡനെയാകും നിർമിച്ചത് എന്ന് ആശ്വസിക്കാം .കൽപാന്ത കാലത്തോളം ഉള്ള പരസ്യമാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ ഇക്കൂട്ടർക്ക് ലഭിക്കുന്നത് പ്രാഞ്ചിയേട്ടന്മാരും സ്പോണ്സർ മാഫിയയും കൂടി ഗുരുവായൂരിൽ തകർത്താടുകയാണ് .
മുൻപ് മഞ്ജുളാൽ തറയിൽ ഉണ്ടായിരുന്ന കുചേല പ്രതിമ നിർദാക്ഷിണ്യം വലിച്ചെറിയാൻ അഭിനവ കുബേരന്മാർക്ക് യാതൊരു മടിയും ഉണ്ടായില്ല . പൊളിച്ചു കളഞ്ഞവരുടെ ഉത്തരവാദി ത്വമാണ് കുചേല പ്രതിമ സ്ഥാപിക്കുക എന്നത് .ഏതെങ്കിലും ഭക്ത സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചാൽ കുചേല -കുബേര പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്നാണ് നിയമവിദഗ്‌ദർ അഭിപ്രായപ്പെടുന്നത്