
ചാവക്കാട് 106. 39 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്

ചാവക്കാട്: ചാവക്കാട് നിവാസികളുടെ ചിരകാല സ്വപ്നമായ ടൗൺഹാൾ യാഥാർഥ്യമാകാൻ പോകുന്നു ,നഗര സഭ വൈസ് ചെയർ മാൻ കെ കെ മുബാറക്ക് അവതരിപ്പിച്ച നഗര സഭ ബജറ്റിലാണ് ടൗൺ ഹാൾ യാഥാർഥ്യ മാകുമെന്ന് അവകാശപെടുന്നത്. നവകേരള സദസുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിനും സര്‍ക്കാര്‍ അനുവദിച്ച എഴ് കോടിയില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ ചാവക്കാട് നഗരസഭയ്ക്കാണ് ഈ തുക ലഭിച്ചത്. ഈ തുക ഉപയോഗപ്പെടുത്തി ടൗണ്‍ഹാള്‍ നിര്‍മിക്കാനാവുമെന്ന് പ്രതീക്ഷയിൽ ആണ് . ഇതിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആകെ 110.11 കോടി രൂപ വരവും 106. 39 കോടി രൂപ ചെലവും 3.71 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് അവതരിപ്പിച്ച ബജറ്റ്.

ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിനും ആയൂര്‍വേദ-ഹോമിയോ ഡിസ്‌പെന്‍സറികളുടെ വികസനത്തിനുമായി ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് 20 കോടി വകയിരുത്തിയിട്ടുണ്ട് . താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനുള്ള ഒരു ഷിഫ്റ്റ് കൂടി തുടങ്ങി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാക്കി മാറ്റും. നഗരസഭ സ്റ്റേഡിയം, മണത്തല ഗവ. സ്‌കൂളിനോടു ചേര്‍ന്ന് കളിസ്ഥലം, പൂക്കുളം സൗന്ദര്യവത്ക്കരണപദ്ധതി, പൂക്കുളത്തിന് പ്രവേശനകവാടവും നടപ്പാതയും എന്നിവക്ക് ഉള്‍പ്പെടെ ഭൂമി ഏറ്റെടുക്കുന്നതിനാണ് 20 കോടി വകയിരുത്തിയിട്ടുള്ളത്.

മണത്തല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി ലാബ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസമേഖലക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തിരുവത്ര മുട്ടിലില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനായി അഞ്ച് കോടി വകയിരുത്തി.എം.എല്‍.എ.യുടെ പ്രത്യേക ആസ്തി വികസന ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭ വാതകശ്മശാനത്തില്‍ ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സാധിക്കുന്ന തരത്തില്‍ സംസ്‌കാരത്തിനായി രണ്ടാമതൊരു യൂണിറ്റ് കൂടി നിര്‍മിക്കും. ഇതിനായി 2.73 കോടി വകയിരുത്തി.
മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി, പൊതുമരാമത്ത്, ഊര്‍ജ്ജ മേഖലക്കായി 10 കോടി, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി, പട്ടികജാതി വികസനത്തിന് ഒരു കോടി, വനിത സൗഹൃദ നഗരസഭക്കായി 50 ലക്ഷം, ശിശുവികസനത്തിന് 50 ലക്ഷം, ആധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രി കെട്ടിടത്തിന് ഒരു കോടി, മൃഗസംരണമേഖലയിലെ അനുബന്ധ പദ്ധതികള്‍ക്കായി 20 ലക്ഷം, തരിശുകിടക്കുന്ന മുഴുവന്‍ ഭൂമിയിലും കൃഷിയിറക്കി തരിശുരഹിത നഗരസഭയാക്കാന്‍ 20 ലക്ഷം, വയോജനസൗഹൃദത്തിനായി 25 ലക്ഷം, പാലിയേറ്റീവ് പരിചരണത്തിനായി 20 ലക്ഷം, വിജ്ഞാന കേരളം ജനകീയ കാമ്പയിന്‍ 15 ലക്ഷം, ലഹരിമുക്ത കാമ്പയിന്‍ 10 ലക്ഷം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വീസ് പരിശീലന ത്തിനായി 10 ലക്ഷം രൂപ എ ന്നിങ്ങനെയാണ് മറ്റ് പദ്ധതികള്‍ക്കായി തുക വകയിരുത്തിയിട്ടുള്ളത്. . നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് യോഗത്തില്‍ അധ്യക്ഷയായി.