
ഗുരുവായൂർ ദേവസ്വത്തിനെ ഹൈജാക്ക് ചെയ്ത് സ്പോൺസർ മാഫിയ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിനെ ഹൈജാക്ക് ചെയ്ത് സ്പോൺസർ മാഫിയ , ഉത്സവത്തോടനുബന്ധിച്ചു ദേവസ്വം ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന കലാപരിപാടിയാണ് മാഫിയ തങ്ങളുടേതാക്കി മാറ്റിയത് . ബുധനാഴ്ച വൈകീട്ട് 6.30 മുതൽ രാത്രി എട്ടു മണി വരെ വൈഷ്ണവം സ്റ്റേജിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും സംഘവും അവതരിപ്പിച്ച നാദ നൈവേദ്യം എന്ന പരിപാടിയാണ് ദേവസ്വം ചെയർ മാൻ അടക്കം ഉള്ളവരെ നോക്ക് കുത്തിയാക്കി മാഫിയ സംഘം തങ്ങളുടേതാക്കി മാറ്റിയത് .

വിദ്യാധരൻ മാസ്റ്റർക്ക് പുറമെ ജയരാജ് വാര്യർ വി ടി മുരളി ആനയടി പ്രസാദ് എന്നിവരാണ് പരിപാടി അവതരിപ്പിച്ചത് . പരിപാടി കഴിഞ്ഞ ഉടനെ സ്റ്റേജിൽ കയറി വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു ചടങ്ങ് ഹൈജാക്ക് ചെയ്തത് . ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റേജിനു താഴെ നിൽക്കുമ്പോഴാണ് . മാഫിയയുടെ വിളയാട്ടം . ആദരിക്കുന്നതിന്റെ ഫോട്ടോ എടുത്ത് പരിപാടി തങ്ങളാണ് സംഘടിപ്പിക്കുന്നത് എന്ന് പുറത്തുള്ളവരെ വിശ്വസിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് സംഘത്തിന്റെ രീതിയത്രെ .

ഇതിനുള്ള എല്ലാ ഒത്താശയും ദേവസ്വം ഭരണസമിതി ഇത് വരെ ചെയ്ത കൊടുത്തിരുന്നു . അത് കൊണ്ടാണ് മഞ്ജുളാൽ തറ നവീകരിച്ചപ്പോൾ ഈ സംഘത്തിലെ ആളുകളുടെ പേര് അതിൽ ആലേഖനം ചെയ്തു വെക്കാൻ അവർ ധൈര്യം കാണിച്ചത് . ഇപ്പോൾ ദേവസ്വം ചെയർമാനും മുകളിലായി ഈ സംഘത്തിന്റെ പ്രവർത്തി . തെക്കേ നടയിൽ ലോഡ്ജിൽ ജീവനക്കാരൻ ആയി എത്തി പിന്നീട ലോഡ്ജ് നടത്താൻ എടുക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ താമസം അനുവദിച്ചാണ് ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തതത്രെ . ലോഡ്ജിൽ താമസിക്കാൻ വരുന്നവർക്ക് സൗജന്യ ദർശനം സൗകര്യം ഒരുക്കിയെടുക്കുയായിരുന്നു ആദ്യമായി ചെയ്തത് .
തുടർന്നാണ് സ്പോൺസർമാരെ കണ്ടെത്തി അതിന്റെ ഗുണഭോക്താക്കൾ ആയ സംഘത്തിന്റെ തലവൻ ആയി മാറിയത് . ഇപ്പോൾ ഭരണ സമിതിയെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലേക്ക് വളർന്നു കഴിഞ്ഞു . സംസ്ഥാനത്തെ പല ഉയർന്ന പോലീസ് ഓഫീസർമാരുമായി ചങ്ങാത്തംകാണിച്ചാണ് ദേവസ്വം ഭരണ സമിതിയെയും ഉദ്യോഗസ്ഥരെയും വിരട്ടുന്നതത്രെ .
അതെ സമയം ദേവസ്വത്തിന്റെ പരിപാടി ഹൈജാക്ക് ചെയ്തത് ഒരു തരത്തിലും ക്ഷമിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു സ്റ്റേജിന്റെ ചുമതല പബ്ലിക്കേഷൻ വിഭാഗത്തിനാണെന്നും പബ്ലിക്കേഷൻ മാനേജരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും , അടുത്ത ഭരണ സമിതി യോഗത്തിൽ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു