
ഗുരുവായൂർ ഉത്സവം , പ്രസാദ ഊട്ടിൽ പങ്കെടുത്തത് 22,000 പേർ

ഗുരുവായൂർ : ഒടുവിൽ ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചു ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന രസമില്ലാത്ത കാളൻ ഒടുവിൽ “രസകാളൻ” തന്നെയായി . കഴിഞ്ഞ ദിവസം വിതരണം ചെയ്ത ത് രസമില്ലാത്ത കാളൻ ആയിരുന്നു എന്ന് മലയാളം ഡെയിലി റിപ്പോർട്ട് ചെയ്തതിന്റെ ഇമ്പാക്റ്റ് ഭക്തർക്ക് ഇന്ന് ലഭിച്ചു . . രാത്രിയിലെ പ്രസാദഊട്ടും പരാതി യില്ലാതെ സമൃദ്ധിയായി നടന്നു .

അതെ സമയം തങ്ങളുടെ വീഴ്ച കൊണ്ടല്ല ഭക്ഷണം ലഭിക്കാൻ വൈകിയത് എന്ന് കലവറ ഉദ്യോഗസ്ഥർ പറഞ്ഞു . ഭക്ഷണം കാര്യങ്ങൾ നിയന്ത്രിക്കുന്ന സബ് കമ്മറ്റി നിർദേശിക്കുന്ന അളവിലുള്ള സാധനങ്ങൾ കൈമാറുന്ന ജോലി മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്ന് അവർ കൂട്ടിച്ചേർത്തു . സബ് കമ്മറ്റിയാണ് എത്ര പേർക്കുള്ള ഭക്ഷണം തയ്യാറാക്കണം എന്ന് തീരുമാനിക്കുന്നത് . വ്യാഴാഴ്ച 22,000 പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു .

വെള്ളിയാഴ്ച പ്രസാദ ഊട്ടിനും പകർച്ചക്കുമായി 85 ചാക്ക് മട്ട അരിയും 80 ചാക്ക് മുതിരയും ആണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത് , തിരക്ക് കൂടുകയാണെങ്കിൽം അരി നൂറു ചാക്ക് വരെയാകും . രസ കാളൻ തയ്യാറാക്കാനായി 2000 നാളികേരവും 7500 ലിറ്റർ തൈരും ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക . പ്രാദേശിക പാൽ കമ്പനി നൽകുന്ന തൈര് വേണ്ടത്ര ഗുണ നിലവാരം ഇല്ലാത്തതിനാൽ വെള്ളിയാഴ്ച് മുതൽ മിൽമ തൈര് ആണ് ഉപയോഗിക്കുന്നത് .