
വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കി, യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. പ്രതിവിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്.

സംഭവത്തിനുശേഷം എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘത്തിൽ ടെമ്പിൾ’പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ റമീസ്, വൈശാഖ്, ഇൻസ്പെക്ടർ ജി.അജയകുമാർ, എ.എസ്. ഐ സാജൻ എന്നിവർ ഉണ്ടായിരുന്നു ചാവക്കാട് സബ് ജയിലിൽ റിമാൻഡിൽ ആയ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി അടുത്ത ദിവസം വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ് എച്ച് ഒ അജയകുമാർ അറിയിച്ചു
