Post Header (woking) vadesheri

ആനയോട്ടം, ദേവി, ചെന്തമരാക്ഷൻ, ബാലു എന്നിവർ മാറ്റുരക്കും

Above Post Pazhidam (working)

ഗുരുവായൂർ : ചരിത്ര പ്രസിദ്ധ മായ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ നറുക്കിട്ടെടുത്തു. ദേവി, ചെന്തമരാക്ഷൻ, ബാലു എന്നീ ആനകളെ യാണ് നറുക്കിട്ടെടുത്തത്. കരുതൽ ആയി ദേവദാസ് നന്ദൻ എന്നിവരെയും തിരഞ്ഞെടുത്തു.

Ambiswami restaurant

ബ്രഹ്മ കലശ അഭിഷേകത്തിന് ശേഷം കിഴക്കേ ഗോപുര നടയിലെ ദീപ സ്തംഭ ത്തിന് മുന്നിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. ക്ഷേത്ര ദർശനത്തിന് കണ്ണൂരിൽ നിന്നും എത്തിയ അഞ്ചര കണ്ടി ജിജേഷിന്റെ മകൾ ആൻവിയ എന്ന ബാലികയാണ് നറുക്കെടുപ്പ് നടത്തിയത്.  വലിയ വിഷ്ണു, ശങ്കര നാരായണൻ എന്നീ ആനകൾ അടക്കം ഏഴു ആന കളെ യാണ് നറുക്കെടുപ്പിൽ ഉൾപെടുത്തിയിരുന്നത്.

ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഭരണ സമിതി അംഗം സി മനോജ്‌, അഡ്മിനിസ്ട്രറ്റർ കെ പു വിനയൻ,ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, ജീവധനം ഡി എ. എം രാധ, ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് മാനേജർ സി വി സന്തോഷ്‌, സൂപ്പർ വൈസർ സി സജീവ് കുമാർ ആനയോട്ട സബ് കമ്മിറ്റി അംഗങ്ങളായ കെ പി ഉദയൻ, സജീവൻ നമ്പിയത്ത്, ജയൻ ആലപ്പാട് തുടങ്ങി നിരവധി ഭക്തരും നറുക്കെടുപ്പിന് സന്നിഹിത രായിരുന്നു.

Second Paragraph  Rugmini (working)

ഗുരുവായൂർ ക്ഷേത്രോത്സവ ത്തിന് നാന്ദി കുറിക്കുന്ന പ്രസിദ്ധ മായ ആനയോട്ടം നാളെ നടക്കും. ക്ഷേത്രത്തിലെ നാഴിക മണി മൂന്നടി ക്കുമ്പോൾ അവകാശികൾ കുടമണി കളുമായി മഞ്ജുളാൽ പരിസരത്തേക്ക് ഓടിയെത്തും. ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് കുട മണി അണിഞ്ഞ ശേഷം മൂന്ന് തവണ മാരാർ ശംഖ് ധ്വനി മുഴക്കുന്നതോടെ ആനയോട്ടം ആരംഭിക്കും. ക്ഷേത്രഗോപുരത്തിലേക്ക് ആദ്യം ഓടിയെത്തുന്ന ആനയെ വിജയി ആയി പ്രഖ്യാപിക്കും. ക്ഷേത്ര തിനകത്ത് ഏഴു തവണ ഓട്ട പ്രദിക്ഷണം പൂർത്തിയാക്കി സ്വർണ കൊടി മരം വണങ്ങി ഉത്സവ അവസാനം വരെ ക്ഷേത്രത്തിനകത്ത് കഴിയും