
മന്നത്തു പത്മനാഭന്റെ ചരമ വാർഷികം ആചരിച്ചു.
ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 55ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചന, ഭക്തിഗാനാലാപനം, സമൂഹ പ്രാർത്ഥന, ഉപവാസം എന്നിവയോടെയാണ് ചരമവാർഷികാചരണം നടത്തിയത്. രാവിലെ ആരംഭിച്ച ചരമവാർഷികാചരണ പരിപാടികൾ സമുദായാചാര്യൻ മരണപ്പെട്ട 11.45 ന് അവസാനിച്ചു.

. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ യൂണിയൻ മന്ദിരത്തിലെ ആചാര്യ പ്രതിമയിൽ മാല ചാർത്തി നിലവിളക്ക് തെളിയിച്ചതോടെയാണ് ചടങ്ങുകൾ തുടക്കമായത്. യൂണിയൻ വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.കെ. പ്രസാദ്, ഭരണസമിതി അംഗങ്ങളായ ഡോ.വി.അച്യുതൻകുട്ടി, പി.കെ.രാജേഷ് ബാബു, ബിന്ദു നാരായണൻ, എം.ബി. രാജഗോപാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വനിതാ സമാജ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വിവിധ കരയോഗത്തിൽ നിന്നുള്ള കരയോഗം, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.