Header 1

ഉദായാ വായനശാല ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദായാ വായനശാല കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ഹരിതകർമസേനയിലെ എല്ലാ അംഗങ്ങളെയും ആദരിച്ചു. മുപ്പത് അംഗങ്ങളെയാണ് വായനശാല ഹാളിൽ നടന്ന യോഗത്തിൽ ആദരിച്ചത്. ഗുരുവായൂർ എ സി പി . ടി എസ് സിനോജ്. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആച്ചി ബാബു അധ്യക്ഷത വഹിച്ചു കോസ്റ്റൽ പോലീസ് സി ഐ . ഫർഷാദ്. ടി. പി. കടപ്പുറം ഹെൽത് ഇൻസ്‌പെക്ടർ സെബി വർഗീസ്, ലൈബ്രറി സ്റ്റേറ്റ് കൗൺസിൽ അംഗം ശാലിനി. ടി. ബി എന്നിവർ മുഖ്യാതിഥികളായിരുന്നു.

Above Pot

വാർഡ് അംഗം പ്രസന്ന ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ സതിഭായ്, ലൈബ്രറി ജില്ലാ മെമ്പർഎം എസ് . പ്രകാശൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി സി. സുബൈർ നന്ദിയും പറഞ്ഞു. ലൈബ്രറിയെൻ ജയദേവി, എക്സിക്യൂട്ടീവ് അംഗം കുമാരി ദിനേശൻ, വനിതാ വേദി പ്രസിഡന്റ്‌ അനൂഷ ജയൻ എന്നിവർ നേതൃത്വം നൽകി.