
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരംപ്രൊഫ.കെ.പി.ശങ്കരന്
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപക ശ്രേഷ്ഠനുമായ പ്രൊഫസർ. കെ.പി.ശങ്കരന്. മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിൻ്റെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത, പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഓർമ്മപ്പൊരുളും ( ഫലകവും) അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം .

പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളിൽ ( 2025 മാർച്ച് 3, തിങ്കളാഴ്ച ) വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.. ഡോ. വി.കെ.വിജയൻ, .മല്ലിശേരി പരമേശൻ നമ്പൂതിരിപ്പാട്, കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഡോ. വി.ആർ.മുരളീധരൻ, എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ്, ജ്ഞാനപ്പാന പുരസ്കാരത്തിന് കെ.പി.ശങ്കരൻ്റെ പേര് ശുപാർശ ചെയ്തത്., ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. യോഗത്തിൽദേവസ്വം, ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ l പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,
സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻഎന്നിവർ സന്നിഹിതരായി.
പൂന്താനത്തിൻ്റെ പൂന്തേനായി വിശേഷിപ്പിക്കപ്പെടുന്ന ഭക്തി കാവ്യമായ ‘ജ്ഞാനപ്പാനയുടെ പേരിൽ 2004 മുതൽ ഗുരുവായുർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകി വരുന്നു.
ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച പ്രൊഫ. കെ.പി.ശങ്കരൻ തൃശൂർ പൈങ്കുളം സ്വദേശിയാണ്. ചങ്ങനാശേരി എസ് ബി കോളേജ്, തൃശൂർ കേരളവർമ്മ കോളേജ്, മൈസൂർ റീജീയണൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപക നാ യി രു ന്നു. ഭാരതീയ ലാവണ്യ ശാസ്ത്രത്തെ ആസ്പദമാക്കി കൃതികളെ വിലയിരുത്തുന്ന നിരൂപണ രീതിയുടെ പ്രോദ്ഘാടകനാണ് കെ.പി.ശങ്കരൻ.
ആധ്യാത്മരാമായണം , മഹാഭാരതം എന്നീ ഇതിഹാസകൃതികളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്.
ഹരിനാമ കീർത്തനത്തിന് വ്യാഖ്യാനമെഴുതി. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയെ സമഗ്രമായി വിലയിരുത്തി പഠന സംബന്ധിയായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക സാഹിത്യത്തിന് ഈടുറ്റ സംഭാവനകൾ നൽകിയ അദ്ദേഹം കോഴിക്കോടാണ് താമസം. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരവും വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്. സാഹിത്യ നിരുപണത്തിന് രണ്ട് തവണ അക്കാദമി അവാർഡ് ലഭിച്ചു.വൈലോപ്പിള്ളി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു