Post Header (woking) vadesheri

ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി.

Above Post Pazhidam (working)

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി  നേർന്ന് ഗുരുവായൂർ ദേവസ്വം. ഗുരുവായൂർ പത്മനാഭൻ്റെ ആറാം ഓർമ്മ ദിനത്തിൽ അനുസ്മരണത്തിന് നിരവധി ഭക്തരെത്തി. രാവിലെ 9 മണിയോടെ ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടന്നു.

Arya bhavan inner

പ്രതിമയ്ക്ക് സമീപത്തെ ശ്രീഗുരുവായൂരപ്പൻ്റെ ഛായാചിത്രത്തിന് മുന്നിലെ നിലവിളക്കിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തിരി തെളിച്ചു. തുടർന്ന് അദ്ദേഹം പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചു.ദേവസ്വം ഭരണ സമിതി അംഗങ്ങളായ .കെ.പി.വിശ്വനാഥൻ, .സി.മനോജ്, .മനോജ് ബി നായർ, .കെ .എസ് ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ദേവസ്വം ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി..

Second Paragraph  Sarovaram(working)

ദേവസ്വം ആനത്താവളത്തിലെ ഗജവീരൻ ദാമോദർ ദാസിൻ്റെ നേതൃത്വത്തിൽ
,കൃഷ്ണ നാരായണൻ ദേവദാസ് എന്നിവർ പത്മനാഭന് സ്മരണാഞ്ജലി  നേരാനെത്തി. 2020, ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്.

Third paragraph Saravan bhavan