
വൈ എം സി യുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം
ഗുരുവായൂര്‍: ഗുരുവായൂർ വൈ.എം.സി.എയുടെ പുതിയ ആസ്ഥാന മന്ദിരം ഞായറാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് ദേശീയ പ്രസിഡണ്ട് വിന്‍സെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡണ്ട് ബാബു എം. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും . റിട്ട: ജസ്റ്റീസ് ബെഞ്ചമിന്‍ കോശി അനുഗ്രഹ പ്രഭാഷണവും, ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ മുഖ്യ സന്ദേശവും നല്‍കും.

ആസ്ഥാന മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് കാരുണ്യത്തിന്റെ കരസ്പര്‍ശം വ്യത്യസ്ഥ പദ്ധതികളിലൂടെ നിര്‍വ്വഹിയ്ക്കും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് സ്‌നേഹജാലകം പദ്ധതി ഉദ്ഘാടനം ചെയ്യും. കാരുണ്യ ഹസ്ത പദ്ധതി വൈ.എം.സി.എ റീജിയണല്‍ മുന്‍ ചെയര്‍മാന്‍ പ്രൊ: അലക്‌സ് തോമസും, ഉല്ലാസപറവകളോടൊപ്പം പദ്ധതി, വൈ.എം.സി.എ മുന്‍ റീജിയണല്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടനും നിര്‍വ്വഹിയ്ക്കും
വാര്‍ത്താസമ്മേളനത്തില്‍ വൈ.എം.സി.എ ഭാരവാഹികളായ ബാബു എം. വര്‍ഗ്ഗീസ്, ജോണ്‍സണ്‍ മാറോക്കി, സി.ഡി. ജോണ്‍സണ്‍, ലോറന്‍സ് നീലങ്കാവില്‍, ജോസ് ലീവീസ് എന്നിവര്‍ പങ്കെടുത്തു.