Post Header (woking) vadesheri

കൂറ്റനാട് നേർച്ചയ്ക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു

Above Post Pazhidam (working)

Ambiswami restaurant

പട്ടാമ്പി : കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് പാപ്പാന് ആനയുടെ കുത്തേറ്റത്. മറ്റൊരാള്ക്ക് കൂടി ആനയിടഞ്ഞു പരിക്കേറ്റിട്ടുണ്ട്. എന്നാല്പരിക്ക് ഗുതുരമല്ല.

ഗുരുതരാവസ്ഥയിൽ പാപ്പാൻ കുഞ്ഞുമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടഞ്ഞ ആന ഒട്ടേറെ വാഹനങ്ങളും തകർത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. ആനയെ തളക്കുന്നത് വരെ ചാലിശ്ശേരി -പട്ടാമ്പി റോഡ് ബ്ലോക്ക് ചെയ്ത് പോലീസ് വാഹനങ്ങൾ തിരിച്ചു വിട്ടു

Second Paragraph  Rugmini (working)

8 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. പത്തുവര്‍ഷത്തിലധികമായി വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല.