![](https://malayalamdaily.in/wp-content/uploads/2024/10/consumer-court.jpg)
ഇൻഷുറൻസ് തുക നിഷേധിച്ചു,ക്ളെയിം സംഖ്യയും നഷ്ടവും ചിലവും നൽകുവാൻ വിധി.
തൃശൂർ: ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുതുവറയിലുള്ള ചാലക്കൽ വീട്ടിൽ സി.വി.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ കലൂരിലുള്ള ആദിത്യ ബിർല ഹെൽത്തു് ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. വിൻസൻ്റ് ഇൻഷുറൻസ് കാലപരിധിയിൽ, തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ തേടിയിരുന്നത്.ചികിത്സക്ക് 23,316 രൂപ ആയി. ക്ളെയിം സമർപ്പിച്ചുവെങ്കിലും അനുവദിച്ചി ല്ല.
![Above Pot](https://malayalamdaily.in/wp-content/uploads/2024/04/WhatsApp-Image-2024-04-09-at-22.53.20.jpeg)
തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ക്ളെയിം നിഷേധിച്ച നടപടി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ക്ളെയിം തുകയായ 23,316 രൂപയും, നഷ്ടപരിഹാരമായി 15,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി