’43 നാട്ടുസഞ്ചാരങ്ങൾ’ പ്രകാശനം ചെയ്തു
ചാവക്കാട് : സാബു മഞ്ഞളി രചിച്ച് തൃശ്ശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച 43 നാട്ടുസഞ്ചാരങ്ങൾ പ്രകാശനം ചെയ്തു. പാലയൂർ സെന്റ് തോമസ് എൽ പി സ്കൂളിൽ ഫാ ഡോ ഡെവിസ് കണ്ണമ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.
എൽ എം എയും, ഫാ ഡോ ഡെവിസ് കണ്ണമ്പുഴയും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. ഗ്രൻഥകർത്താവിന്റെ മാതാവ് റോസി ജെയ്ക്കബ് പുസ്തകം ഏറ്റുവാങ്ങി. അബ്ബാസ് മാലിക്കുളം സ്വാഗതം ആശംസിച്ചു. ചിത്രകാരൻ ഗായത്രി പുസ്തകപരിചയം നടത്തി. ജോയ്‌സി ആന്റണി, റാഫി ഇടക്കളത്തൂർ, ലാസർ , ഹാരീസ് എന്നിവർ സം സാരിച്ചു .