Header 1 vadesheri (working)

നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പൂർണമായും ദേവസ്വം പദ്ധതി പണം ഉപയോഗിച്ച്
നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം, തെക്ക്, വടക്ക് നടകളിലെ ഇൻ്റർലോക്ക് ടൈൽ വിരിച്ച പ്രവൃത്തി എന്നിവയുടെ സമർപ്പണം ഇന്ന് രാവിലെ നടന്നു. ഗുരുവായൂർ ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമർപ്പണം നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)

ദേവസ്വം ഭരണസമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ് ,
കെ.പി.വിശ്വനാഥൻ, മനോജ്. ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മരാമത്ത് ചീഫ് എൻജിനീയർ എം.വി.രാജൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, അസി.എക്സി.എൻജിനീയർ വി.ബി.സാബു, എ.ഇ ഇ കെ നാരായണനുണ്ണി, എന്നിവർ സന്നിഹിതരായി .പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി