

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിൻറെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മെഗാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു വയനാട്ടിലെ സഹോദരങ്ങൾക്കായി ക്ലബ്ബ് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ക്ലബ്ബ് പ്രസിഡണ്ട് പി മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ 100 പേർക്ക് പെൻഷൻ നൽകുന്ന കാരുണ്യ ജാലകം പദ്ധതിയുടെവിതരണം മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.

പൂക്കോട് പാലിയേറ്റീവ് കെയർ സെൻററിനുള്ള അവശ്യവസ്തുക്കളുടെ വിതരണം ടി ടി ശിവദാസൻനിർവഹിച്ചു.ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സഹായം നടൻ ശിവജി ഗുരുവായൂർ വിതരണം ചെയ്തു നഗരസഭ കൗൺസിലർ മാരായ നിഷി പുഷ്പരാജ്, ബിബി ത മോഹനൻ എന്നിവർ സംസാരിച്ചു .സെക്രട്ടറി ഗിരീഷ് ഗീവർ സ്വാഗതവും ട്രഷറർ ചാർലി മാലിയമാവ് നന്ദിയും പറഞ്ഞു.
