ഗുരുവായൂർ ദേവസ്വത്തിൽ ജ്യോതിഷം പഠിക്കാം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്യോതിഷപഠനകേന്ദ്രത്തിൽ 2025 ൽ ആരംഭിക്കുന്ന മൂന്നു വർഷജ്യോതിഷപഠന കോഴ്സിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച ഫെബ്രുവരി ആറിന് (വ്യാഴം) നടക്കും.
എസ് എസ് എൽ സി വിജയിച്ചവരും 01.01.2025 ന് 18 വയസ്സ് പൂർത്തിയായവരും 25 വയസ്സ് കവിയാത്തവരുമായ, ഹിന്ദു വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം.
ഗുരുവായൂർ ദേവസ്വം വേദിക് ആൻറ് കൾച്ചറൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്, ( ക്ഷേത്രംവടക്കെനട ) യിൽ വെച്ച് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. ജ്യോതിഷം, സംസ്കൃതം എന്നിവയിലുള്ള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.. എല്ലാ ശനിയാഴ്‌ചകളിലും രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ആയിരിക്കും അധ്യയനം. താല്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം 06.02.2025 ന് ഗുരുവായൂർ ദേവസ്വം വേദിക് ആൻറ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, വടക്കെനട, ഗുരുവായൂരിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ (ജ്യോതിഷ പഠന കേന്ദ്രം, Mob:9846359430), ഡയറക്‌ടർ, (വേദിക് ആൻറ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, Mob:9447537098) എന്നിവരുമായി ബന്ധപ്പെടണം