പട്ടിക ജാതി പെൺ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം
കുന്നംകുളം : ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 3 ജീവപര്യന്തം തടവും കൂടാതെ 12 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ പിഴയും.പാലക്കാട് മുണ്ടൂ ർ കൊഴിഞ്ഞമ്പാറ ഗാന്ധി നഗർ മണിയുടെ മകൻ വിജയ് (48) നെ യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ലിഷ എസ് ശിക്ഷി ച്ചത് 2018 കാലത്ത് വടക്കാഞ്ചേരിയിൽ പഠനം നടത്തിയിരുന്ന അതിജീവിതയെ ഫേസ്ബുക്കിലൂടെ ഫോറസ്റ്റ് ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി സുഹൃത്ത് ബന്ധം സ്ഥാപിച്ച് വശീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്ത് കേസിൽ ആണ് വിധി പറഞ്ഞത്,
മൂന്ന് ജീവപര്യന്തം തടവും കൂടാതെ 12 വർഷം തടവും ഒരു ലക്ഷത്തി തൊണൂറ്റി അഞ്ചായിരം രൂപ ശിക്ഷ വിധിച്ചത് , അതിജീവിതയെ വടക്കാഞ്ചേരിയിൽ വെച്ച് മിഠായിയിൽ എന്തോ ചേർത്ത് നൽകി അതിജീവിത തലകറങ്ങിയതിനെ തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോയാണ് ആദ്യം ബലാത്സംഗം ചെയ്തത് , പിന്നീട് മൊബൈലിൽ ഫോട്ടോയെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തുടർപീഡനം നടന്നത്.
അതിജീവിതയുടെ വിവാഹം വീട്ടുകാർ മറ്റൊരാളുമായി ഉറപ്പിച്ചത് അറിഞ്ഞതിനെ തുടർന്ന് പ്രതി അതിജീവിതയോടൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്നാണ് വീട്ടുകാർ അറിയാൻ ഇടവന്ന് പോലീസിൽ പരാതി കൊടുത്തത് പ്രതിവിവാഹിതനും മക്കളും ഉണ്ടെന്ന സംഗതി മറച്ചു വെച്ചാണ് അതിജീവിതയുമായി സൗഹൃദത്തിൽ ആയത് .
കേസിൽ 28 സാക്ഷികളെയും 53 രേഖകളും ഡി എൻ എ റിപ്പോർട്ടും ഹാജരാക്കി കേസിൽ ഡി.വൈ.എസ്.പി ടി. എസ്. സിനോജ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ . കെ.എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി ജി എ എസ് ഐ ഗീത എം പ്രവർത്തിച്ചു. പിഴ സംഖ്യ യിൽ നിന്ന് ഒരു ലക്ഷം രൂപ അതി ജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.