ചാവക്കാട് നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ സമര പ്രഖ്യാപന പദയാത്ര
ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ദുർഭരണത്തിനെതിരെ സമര പ്രഖ്യാപന പദയാത്ര നടത്തി . മണത്തല ബേബി റോഡ് നിന്ന് റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ പദയാത്ര ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ജാഥ ക്യാപ്റ്റൻ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകന് പതാക കൊടുത്ത് തുടങ്ങി വെച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ , ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എച്ച് ഷാഹുൽ ഹമീദ് , എം എസ് ശിവദാസ് , എച്ച് എം നൗഫൽ , അനിത ശിവൻ , പി കെ കബീർ , അബ്ദുൽ സലാം , കരിക്കയിൽ ഷക്കീർ , അനീഷ് പാലയൂർ , പി ടി ഷൗകത്ത് അലി , ജമാൽ കുന്നത്ത്,അഷറഫ് ബ്ലാങ്ങാട്, നാസിം നാലകത്ത്, ഷൈല നാസർ, റുക്കിയ ഷൗക്കത്ത് , രാജൻ പനക്കൽ , എ ആർ മിഥുൻ , ഷാഹിജ മുസ്തഫ , ശിഹാബ് മണത്തല , സനൂബ് ശേഖരൻ , സുബൈർ പാലക്കൽ . എ എച്ച് റൗഫ് , റിയാസ് ആലുങ്കൽ , ബൈജു തെക്കൻ സംസാരിച്ചു