Header 1 vadesheri (working)

ഗുരുവായൂർ പ്രസ്സ് ഫോറം വാർഷികം

Above Post Pazhidam (working)

ഗുരുവായൂർ : സത്യം മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്ന് ഗുരുവായൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എം. ഷെഫീർ. ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

ലിജിത് തരകൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ.ബി നേടിയ അഡ്വ. അഞ്ജലി ആർ. മേനോനെ ആദരിച്ചു. പി.കെ. രാജേഷ് ബാബു, പ്രവീൺ പ്രസാദ്, ടി.ബി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ലിജിത്ത് തരകന്‍, മാധ്യമം (പ്രസിഡന്റ്), ജോഫി ചൊവ്വന്നൂര്‍, എ.സി.വി (വൈസ് പ്രസിഡന്റ്), കെ.വിജയന്‍ മേനോന്‍, ജന്മഭൂമി (സെക്രട്ടറി), ടി.ടി. മുനേഷ്, പ്രൈം ടി.വി (ജോ. സെക്രട്ടറി), ശിവജി നാരായണന്‍, മലയാളം ഡെയ്‌ലി.ഇന്‍ (ട്രഷറര്‍).