ഭാവഗായകന്റെ നിര്യാണത്തിൻ ഗുരുവായൂർ പൗരാവലി അനുശോചിച്ചു.
ഗുരുവായൂർ : മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ നിര്യാണത്തിൻ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
കവി റഫീക്ക് അഹമ്മദ്, കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ , ഗായകൻ ഡോ കെ മണികണ്ഠൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ എം ഷെഫീർ , നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്,
പി.ഐ. സൈമൺ , നൗഷാദ് അഹമ്മു, മധു സപ്തവർണ്ണ, ജവഹർ കണ്ടാണിശ്ശേരി, നന്ദകുമാർ കെ, പി ഐ ആൻ്റോ, പി എസ് ചന്ദ്രൻ, ഗീത , ശ്രീകുമാർ ഇഴുവപ്പാടി, പ്രദീപ് എൻ, ബാബു അണ്ടത്തോട്, മുൻ നഗരസഭ ചെയർമാൻ എം രതി , സംവിധായകൻ വിജീഷ് മണി , ആർ ജയകുമാർ എന്നിവർ പ്രസംഗിച്ചു.
കുമാരി ഗംഗ ശശിധരൻ ഭാവഗായകൻ ജയചന്ദ്രൻ അവസാനമായി പാടിയ ഭക്തി ഗാനം വയലിനിൽ അവതരിപ്പിച്ചു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി പി ഉണ്ണികൃഷ്ണൻ ആമുഖ പ്ര സംഗം നടത്തി. ദൃശ്യ സെക്രട്ടറി ആർ രവികുമാർ കൃതജ്ഞത രേഖപ്പെടുത്തി