Above Pot

കരോൾ കലക്കൽ, എസ് ഐ യെ ക്രമസമാധാന ചുമതയിൽ നിന്നും മാറ്റി.

ചാവക്കാട് : പാലയൂര്‍ പള്ളി ക്രിസ്മസ് ആഘോഷത്തിനിടെ കരോള്‍ മുടക്കിയ എസ്‌ഐയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പേരാമംഗലം എസ്‌ഐ വിജിത്തിനെയാണ് തൃശൂര്‍ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് എസ്‌ഐയെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐയ്ക്ക് ഇഷ്ട സ്ഥലമാറ്റം നല്‍കിയത് വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു

First Paragraph  728-90

ഇതിനു പിന്നാലെയാണ് ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയത്. മൈക്കിലൂടെ പള്ളി കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം.

Second Paragraph (saravana bhavan

പള്ളി വളപ്പില്‍ കരോള്‍ ഗാനം മൈക്കില്‍ പാടരുതെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. ചാവക്കാട് എസ്‌ഐ വിജിത്ത് ഭീഷണിപ്പെടുത്തിയതായും ചരിത്രത്തില്‍ ആദ്യമായി കരോള്‍ ഗാനം പള്ളിയില്‍ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.