Post Header (woking) vadesheri

കടപ്പുറം ഫെസ്റ്റ് തീരോത്സവം ജനുവരി 11ന് തുടങ്ങും

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചില്‍ വെച്ച് നടത്തുന്ന കടപ്പുറം ഫെസ്റ്റ് തിരോത്സവം 2025 ജനുവരി 11 മുതല്‍ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.10 ദിവസം പരിപാടികള്‍നീണ്ടുനില്‍ക്കും.ജനുവരി 11ന് രാവിലെ 7 മണിക്ക് കൂട്ടയോട്ടത്തോടെ തിരോത്സവം തുടക്കം കുറിക്കുക ജനുവരി 20 ന് രാത്രി 10 മണിക്ക് വര്‍ണ്ണമഴയോടെ സമാപിക്കും.മെഗാ സ്‌റ്റേജ് ഷോ, കാര്‍ണിവല്‍, സാംസ്‌കാരിക ഘോഷയാത്ര, വിവിധ സംഗമങ്ങള്‍, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പെറ്റ് ഷോ, അനുമോദനം, വിവിധ കലാ കായിക മത്സരങ്ങള്‍, വനിത ഷൂട്ടൗട്ട്, സൈക്കിള്‍ റാലി ഫുഡ് ഫുഡ് ഫെസ്റ്റ്, മെഹന്ദി മത്സരം, സംഗീത നിഷ, ഗസല്‍ സന്ധ്യ, നാടന്‍പാട്ട്, സൂഫിയാനാ നൈറ്റ്, ഗാനമേള എന്നിവയ്ക്ക് പുറമേ നാട്ടിലെ കലാകാര•ാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തീരോത്സവത്തില്‍ അരങ്ങേറും ഹാരിസ് ബീരാന്‍ എം പി. എന്‍ കെ അക്ബര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, ഫാദര്‍ ഡേവിസ് ചിറമ്മല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍, ഗാനരചയിതാവ് ബി കെ ഹരി നാരായണന്‍, നടി ജ്യുവല്‍ മേരി, മിമിക്രി സിനിമ ആര്‍ട്ടിസ്റ്റ് സാജന്‍ പള്ളൂരുത്തി, ഗുരുവായൂര്‍ എ സി പി കെ എം ബിജു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകൂട്ടി വലിയകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കറ്റ് വി എം മൂഹമ്മദ് ഗസാലി, ഡോക്ട്ടര്‍ പി ടി ഷൗജാദ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സിനിമ, മാധ്യമ, സേവന ജീവകാരുണ്യ. ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.11ന് രാവിലെ 8 മണിക്ക് തിരോത്സവം സംഘാടകസമിതി ചെയര്‍മാന്‍ സാലിഹ ഷൗക്കത്ത് തൊട്ടപ്പ് ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ തീരോത്സവ മൈതാനിയില്‍ പതാക ഉയര്‍ത്തും വൈകിട്ട് വൈകിട്ട് നാലിന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും.ജനുവരി 16 ന് നടക്കുന്ന സാംസ്‌കാരിക സംഗമം കണ്ണൂര്‍ ശരീഫും ഫാസില ബാനുവും നേത്യത്വം നല്‍കുന്ന സംഗീത നിശ. ജനുവരി 17ന് സ്‌നേഹസംഗമം നാട്ടിലെ കലാകാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും പ്രശസ്ത ഗസല്‍ ഗായകന്‍ ഷെബിയുടെ ഗസല്‍ നടക്കും.ജനുവരി 18ന് മാനവ സംഗമം രാഗാസ അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരങ്ങളും പ്രശസ്ത സോഷ്യല്‍ മീഡിയ ഫെയിം അഹമ്മദ് നജാദിന്റെ പാട്ടുകളും അരങ്ങേറും.ജനുവരി 19ന് സൗഹൃദ സംഗമംസമിര്‍ ബിന്‍സിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന സൂഫിയാ നൈറ്റും പ്രശസ്ത ഗായിക റൈഹാന മുത്തുവിന്റെ ഗാനങ്ങള്‍ അവതരിപ്പിക്കും ഉണ്ടായിരിക്കും.
ജനുവരി 20ന് നടക്കുന്ന സമാപന സംഗമത്തോടാനുബന്ധിച്ച് മലബാര്‍ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന മെഗാ സ്‌റ്റേജ് ഷോ കടപ്പുറം പഞ്ചായത്തില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും.കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണത്തിനായി പ്രത്യേക സ്റ്റാള്‍ തീരോത്‌സവത്തില്‍ സജജമാണ് ഡാവിഞ്ചി. സുരേഷ് നിര്‍മ്മിച്ച വിവിധ രൂപങ്ങള്‍ അടങ്ങിയ സെല്‍ഫി പോയിന്റ് തിരോത്സവത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.ജനുവരി 20 ന് നടക്കുന്ന സമാപന സംഗമത്തില്‍ തിരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് വിജയികളെ കണ്ടെത്തി സമ്മാന വിതരണം നടത്തും. ഒരു പവന്‍ സ്വര്‍ണനാണയം ഒന്നാം സമ്മാനവും അരപ്പവന്‍ സ്വര്‍ണനാണയം രണ്ടാം സമ്മാനവും രണ്ട് ഗ്രാം സ്വര്‍ണം നാണയം മൂന്നാം സമ്മാനവും ഒരു ഗ്രാം സ്വര്‍ണനാണയം നാലാം സമ്മാനവും കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്ന സമ്മാനപദ്ധതിയുടെ ടിക്കറ്റ് നിരക്ക് 50 രൂപയാണ്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂറലി, ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശുഭ ജയന്‍, സെക്രട്ടറി പി എസ് നിയാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തീരോത്‌സവത്തില്‍ പതിനായിരകണക്കിന് ആളുകള്‍ എത്തിചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.

Ambiswami restaurant