ഗുരുവായൂർ ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ യുവാവിന്റെ ശ്രമം
ഗുരുവായൂർ :ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ ക്ഷേത്ര സെക്യൂരിറ്റിയും നാട്ടു കാരും ചേർന്ന് പിടികൂടി പോലീസിനെ ഏല്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് ക്ഷേത്ര നടയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത് കൂടി നടന്നു വരികയായിരുന്ന രണ്ടു സ്ത്രീ കൾക്ക് നേരെ അതി ക്രമം കാണിച്ച ശേഷം ഭഗവതി കെട്ടിൽ കൂടി ക്ഷേത്ര ത്തിനകത്തേക്ക് ഓടി കയറാൻ ശ്രമിക്കുകയായിരുന്ന. സെക്യൂ രിറ്റി കാരൻ തടയാൻ ശ്രമിച്ചപ്പോൾ അയാളെ തട്ടി മാറ്റി തുടർന്ന് നാട്ടു കാരുടെ സഹായത്തോടെ യുവാവിനെ കീഴ് പെടുത്തി പോലീസിന് കൈമാറി.
അതെ സമയം സ്ത്രീ കൾക്ക് പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കാൻ കഴിയില്ല എന്ന നിലപാടിലാണ് പോലിസ്. യുവാവിനെ കുറിച്ചുള്ള വിവരങ്ങളും പോലിസ് പുറത്തു വിടുന്നില്ല. അതി സുരക്ഷാ ഭീഷണി ഉള്ള ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെതിരെ നടപടി എടുക്കാൻ തയ്യാറാകാത്തത് ദുരൂഹത ഉയർത്തുന്നത്