Header 1 vadesheri (working)

ഗുരുവായൂരിൽ പഴയ നിലയിൽ ആനകളെ പങ്കെടുപ്പിക്കും.

Above Post Pazhidam (working)

ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ 2025 ജനുവരി ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ചടങ്ങുകളിൽ മുൻപുണ്ടായിരുന്നതു പോലെ ആനകളെ പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

First Paragraph Rugmini Regency (working)

2012 ലെ നാട്ടാന പരിപാലനചട്ടം പൂർണമായി പാലിച്ചുകൊണ്ടാകും ആനകളെ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുപ്പിക്കുക. ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ദേവസ്വം ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്.


ഭരണ സമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Second Paragraph  Amabdi Hadicrafts (working)

അതെ സമയം  ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ തൃശൂരിലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് സുപ്രീം കോടതിയെ സമീപിച്ച് ഹൈക്കോടതി വിധിക്കു സ്റ്റേ വാങ്ങി യത്. ഗുരുവായൂർ ദേവസ്വം കാഴ്ചക്കാരുടെ റോളിൽ ആയിരുന്നു. ഹൈക്കോടതി ഉത്തരവ് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി ബാധിക്കുക ഗുരുവായൂർ ദേവസ്വത്തി നെ ആകുമാ യിരുന്നു. നാട്ടാന കളെ കൊണ്ട് സമ്പന്ന മാണ് ഗുരുവായൂർ ദേവസ്വം. ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിന് അയക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ നഷ്ടമാണ് ദേവസ്വത്തിന് ഉണ്ടാകുക. എന്നിട്ടും ഹൈക്കോടതി ഉത്തരവിന് എതിരെ അപ്പീൽ പോകാതെ,അതേ പോലെ പാലിക്കാനാണ് ദേവസ്വം താല്പര്യപെട്ടത്.

സർക്കാരിന്റെ ദുരിതശ്വാസ നിധിയിലേക്ക് 10കോടി രൂപ ദേവസ്വം നൽകിയത്  ദേവസ്വം നിയമങ്ങൾ ക്ക് എതിരാണെന്നും, സർക്കാർ തിരിച്ചു നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടപ്പോൾ അതിനെതിരെ  16 ലക്ഷ ത്തോളം മുടക്കി സുപ്രീം കോടതിയിൽ അപ്പീൽ പോയ ഗുരുവായൂർ ദേവസ്വം ആണ് ആന എഴുന്നള്ളിപ്പിന് പോകാതെ വരുമാന നഷ്ടം വന്നപ്പോൾ മിണ്ടാതിരുന്നത്.