Above Pot

ലോഡ്ജിൽ നിന്നും പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ.

ഗുരുവായൂർ : ലോഡ്ജിൽ നിന്നും പലപ്പോഴായി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ   പാലയൂർ തുപ്പത്ത് ചന്ദ്രൻ മകൻ സന്ദീപ് ടി ചന്ദ്രനെയാണ് ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തത് ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ് ലോഡ്ജിലെ വിവാഹങ്ങൾക്കും റൂമുകൾക്കും മറ്റും അഡ്വാൻസായി കസ്റ്റമേഴ്സ് നൽകുന്ന തുക രശീതിയിൽ കൃത്രിമം കാട്ടി പണം സ്വന്തം അക്കൗണ്ടിലേക്ക്  സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത  പരാതിയിൽ ആണ് ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ . ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്. ഐ. കെ.ഗിരി, എ എസ് ഐ രാജേഷ്, സി പി ഒ അരുൺ,  ഗഗേഷ് എന്നിവരും ഉണ്ടായിരുന്നു

First Paragraph  728-90