നടി മീന ഗണേഷ് അന്തരിച്ചു
ഗുരുവായർ : പ്രസിദ്ധ നാടക സിനിമാ, സീരിയൽ,അഭിനേത്രി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും, എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തീയേറ്റേഴ്സ്, തൃശ്ശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച് നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്. കഴിഞ്ഞ അഞ്ചുദിവസമായി മസ്തിഷ്കാഘാതം സംഭവിച്ചതിനേ തുടർന്നു ചികിത്സയിലായിരുന്നു. പരേതനായ എ എൻ ഗണേഷിന്റെ ഭാര്യയാണ് സംവിധായകൻ മനോജ് ഗണേഷ്, സംഗീതഎന്നിവർ മകക്കളാണ്.. മരുമക്കൾ: ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണൻ. സംസ്കാരം ഇന്ന് വൈകുന്നേരം ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.