മത്സ്യതൊഴിലാളി അവഗണന, മാർച്ചും ധർണയും നടത്തി.
ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ചാവക്കാട് ഫിഷറീസ് ഓഫീസിലേക്ക് മാർച്ചു ധർണയും നടത്തി.
മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന നിർമ്മാണം, വീട് അറ്റകുറ്റപ്പണി, ടോയ്ലറ്റ് നിർമ്മാണം, മണ്ണെണ്ണ സബ്സിഡി, തണൽ പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ പിണറായി സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്. തീരദേശ ഹൈവേയുടെപേരിൽ തീരദേശ വാസികളെ വഞ്ചിക്കാൻ ഒരുങ്ങുന്ന സർക്കാർ നിലപാട് പിൻവലിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രതിരോധം സൃഷ്ടിക്കുമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ എം അലാവുദ്ദീൻ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു .
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ഡി വീരമണി മുഖ്യപ്രഭാഷണം നടത്തി. മത്സ്യ തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് പി കെ കബീർ അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി.വി സുരേന്ദ്രൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സെക്രട്ടറി കെ വി സുജിത്ത്, മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ കെ കെ വേഡു രാജ്, കെ എച്ച് ഷാഹുൽഹമീദ്, സി കെ ബാലകൃഷ്ണൻ മന്നത്ത് ഭാസ്കരൻ, അക്ബർ ചേറ്റുവ, സലീൽ അറക്കൽ രതീഷ് ഇരട്ടപ്പുഴ,ടി എച്ച് റഹീം പി കെ നിഹാദ്എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ടി എം പരീത്, മാലിക്കുളം അബു, ഉദയൻ ഏങ്ങണ്ടിയൂർ, മൂക്കൻ കാഞ്ചന, കൊപ്പര ശൈലജ, ഷൗക്കത്ത് സുധീർ, കെജി വിജേഷ്, മിസിരിയ മുസ്താഖ് അലി, ഫൈസൽ അകലാട് കെ കെ ഫിറോഷ്, ചാലിൽ മൊയ്തുണ്ണി, പി എ സലീം, കെഎം അബ്ദുൽ ജബ്ബാർ ചാലിൽ സക്കീർ,ഒ വി വേലായുധൻ, കെ കെ നജീബ് നൂർദ്ദീൻ ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി