ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ പാത്രങ്ങൾ
ഗുരുവായൂർ : ഹരിത ചട്ടം പാലിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ഏകാദശി പ്രസാദ ഊട്ട് വിഭവങ്ങൾ നൽകാൻ പുതിയ സ്റ്റീൽ പാത്രങ്ങളുടെ വിവിധ ഇനങ്ങൾ ശ്രീഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. ഇന്നലെ രാത്രിയാണ് സ്‌റ്റീൽ പാത്രങ്ങളുടെ ശേഖരം ഭഗവാന് സമർപ്പിക്കപ്പെട്ടത്. കുടിവെള്ളം നൽകാൻ കഴിയുന്ന ഏഴായിരം സ്റ്റീൽ ഗ്ലാസുകൾ, മുന്നൂറ് ജാറുകൾ,300 ബയ്സനുകൾ, കുട്ടകങ്ങൾ, സ്പൂണുകൾ, പായസം നൽകാനാവുന്ന ചെറിയ സ്റ്റീൽ ഗ്ലാസുകൾ എന്നിവയാണ് സമർപ്പണം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്റ്റീൽ പാത്രങ്ങൾ ഏറ്റുവാങ്ങി.
ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ , ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ( S& P) കെ.എസ് മായാദേവി, മാനേജർ വി.സി.സുനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.സിംഗപ്പൂരിലെ വ്യവസായി രാജേഷ് എം ഉണ്ണി പത്തുലക്ഷം രൂപയുറ ട സ്റ്റീൽ പാത്രങ്ങളും പ്രകാശൻ പൊള്ളാച്ചി, പ്രദീപ് ചെന്നൈ , ശാന്തിശങ്കർ ,ഷോർണ്ണൂർ എന്നിവർ 2 ലക്ഷം രൂപയുടെ സ്റ്റീൽ പാത്രങ്ങളും ആണ് വഴിപാട് സമർപ്പണമായി നടത്തിയത്.