Header 1 vadesheri (working)

പൂജ നമ്പർ 12കോടി കൊല്ലത്ത് വിറ്റ ടിക്കറ്റിന്.

Above Post Pazhidam (working)

തിരുവനന്തപുരം  കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.  കൊല്ലം കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. 

First Paragraph Rugmini Regency (working)

അഞ്ച് പരമ്പരകളിൽ വരുന്ന ടിക്കറ്റുകൾക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന സംസ്ഥാനത്തെ പ്രധാന ലോട്ടറികളിലൊന്നാണ് പൂജാ ബമ്പർ.