Post Header (woking) vadesheri

ചെമ്പൈ സംഗീതോത്സവം : സെമിനാർ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി “സംഗീതവും ലയവും “സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ പ്രശസ്ത ഗായകൻ പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

Ambiswami restaurant

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.ഡോ. അച്യുത് ശങ്കർ എസ് നായർ, പ്രൊഫ.പാറശാല രവി എന്നിവർ വിഷയം അവതരിപ്പിച്ചു.

ഡോ.ഗുരുവായൂർ കെ മണികണ്ഠൻ, അമ്പലപ്പുഴ പ്രദീപ് എന്നിവർ മോഡറേറ്ററായി.ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗം ആനയടി പ്രസാദ് സ്വാഗതവും  കെ.ജി.സുരേഷ്   നന്ദിയും രേഖപ്പെടുത്തി

Second Paragraph  Rugmini (working)