Header 1 vadesheri (working)

കേളപ്പജി പുരസ്‌കാരം 23ന് പി.വി.ചന്ദ്രന് സമ്മാനിക്കും.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്‌കാരം ‘മാതൃഭൂമി’ ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന് 23 ന് സമ്മാനിക്കും. ഗുരുവായൂര്‍ രുക്മിണി റീജന്‍സിയില്‍ രാവിലെ പത്തിന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയാണ് പുരസ്‌കാരം നല്‍കുന്നത്. 11,111 രൂപയും പ്രശസ്തി പത്രവും ശില്പി എളവള്ളി നന്ദന്‍ രൂപകല്‍പ്പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം.

First Paragraph Rugmini Regency (working)

സമിതി ചെയര്‍മാന്‍ സ്വാമി എ.ഹരിനാരായണന്‍ അധ്യക്ഷനാകും. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ് മുഖ്യാതിഥിയാകും. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം കെ.പി.വിശ്വനാഥന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, സമിതി കണ്‍വീനര്‍ ഷാജു പുതൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും.