Post Header (woking) vadesheri

തത്ത്വമസി ഗൾഫ് നടത്തുന്ന ദേശവിളക്ക് ശനിയാഴ്ച

Above Post Pazhidam (working)

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് നടത്തുന്ന 19-ാംമത് ദേശവിളക്ക് മഹോത്സവവും,അന്നദാനവും നവംബർ ശനിയാഴ്ച്ചനടക്കുമെന്ന്  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശ്രീഅയ്യപ്പസ്വാമി സേവാസംഘം ചെയര്‍മാന്‍ ഡോ.പി.വി.മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Arya bhavan inner

ഈ വർഷവും പതിവുപോലെ ജാതിമതഭേദമന്യേയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്നുലക്ഷം രൂപ വീതം സഹായധനവും നൽകും.ദേശവിളക്ക് ദിവസം വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തിരുവത്ര ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും.അമ്മമാരും,സഹോദരിമാരും അടങ്ങുന്ന 500 ഓളം പേരുടെ താലം,അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിലുള്ള തങ്കരഥം,ഉടുക്കുപാട്ട്,ചിന്തുപാട്ട്,കാവടികൾ,നാദസ്വരം,പഞ്ചവാദ്യം,ആന,നാടന്‍ കലാരൂപങ്ങള്‍,തുള്ളൽ എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് മുൻപായി ശ്രീവിശ്വനാഥക്ഷേത്രത്തിലെത്തും.

Second Paragraph  Sarovaram(working)

വർണ്ണകാവടികൾ,ഗജവീരന്മാർ ,വാദ്യമേളങ്ങൾ എന്നിവയും അകമ്പടിയാകും. ശ്രീവിശ്വനാഥക്ഷേത്രത്തില്‍ ദീപാരാധനക്ക് ശേഷം ഗുരുവായൂര്‍ ഭജനമണ്ഡലി ജി.കെ.പ്രകാശൻ സ്വാമിയുടെ നേതൃത്വത്തിൽ ഭക്തിഗാനമേള ഉണ്ടാവും.തുടര്‍ന്ന് മണത്തല ജനാർദ്ദനൻ ഗുരുസ്വാമി ആൻഡ് പാർട്ടിയുടെ ഉടുക്കുപാട്ട്,തിരി ഉഴിച്ചില്‍,പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്,കനലാട്ടം,വെട്ടുംതട എന്നിവ ഉണ്ടാവും.ഉച്ചയ്ക്കും,രാത്രിയിലുമായി പതിനായിരത്തോളം പേര്‍ക്ക് അന്നദാനം ഉണ്ടാവും.ദേശവിളക്ക്‌ സമാപനത്തോട് കൂടി ഞായറാഴ്ച്ച പുലർച്ചെ ശബരിമലയ്ക്കുള്ള തീർത്ഥയാത്ര വാഹനങ്ങൾ പുറപ്പെടും.

Third paragraph Saravan bhavan

ശ്രീവിശ്വനാഥ ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ  ചെയർമാൻ ഡോ മധു  കൺവീനർ എൻ.വി മധു,ഖജാൻജി എൻ.കെ.പുഷ്പദാസ്.കെ.കെ.സഹദേവൻ,കെ.എസ്.വിശ്വനാഥൻ,എ.എസ്.സന്തോഷ്,കെ.എൻ.പരമേശ്വരൻ,യു.ആർ.പ്രദീപ്,ജിതിൻ ശശികുമാർ എന്നിവർ പങ്കെടുത്തു.

First Paragraph Jitesh panikar (working)