മാനവേദസുവർണ്ണ മുദ്ര സമ്മാനിച്ചു.
ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപപ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.
സുവർണ്ണ മുദ്ര പുരസ്കാര സ്വീകർത്താക്കളെ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ എന്നിവർ പരിചയപ്പെടുത്തി.പ്രശസ്ത പണ്ഡിതനും വള്ളത്തോൾ വിദ്യാപീഠം ഡയറക്ടറുമായ ‘ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച്
ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാരം കൃഷ്ണനാട്ടം, ചുട്ടി ആശാൻ ഇ രാജുവിനും വാസു നെടുങ്ങാടി എൻഡോവ്മെൻറ് പുരസ്കാരം കൃഷ്ണനാട്ടം തൊപ്പി മദ്ദളം ഗ്രേഡ് വൺ കലാകാരൻ സി.ഡി. ‘ ഉണ്ണിക്കൃഷ്ണനും ഡോ.ചാത്തനാത്ത് അച്യുതനുണ്ണി സമ്മാനിച്ചു.
ചടങ്ങിൽ കൃഷ്ണനാട്ടം അരങ്ങുകളിയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകി. ച ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാ,നേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു. വൈകിട്ട് ശ്രീമാനവേദ സമാധിയിൽ നിന്ന് സാംസ്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങ് തുടങ്ങിയത്.