Above Pot

വഖഫ് വിഷയത്തിൽ വർഗീയ ശക്തികൾക്ക് അവസരം നൽകുന്ന സർക്കാരിന്റെ നടപടി പ്രതിഷേധാർഹം: സി എച്ച് റഷീദ്

ചാവക്കാട് : വഖഫ് വിഷയത്തിൽ വർഗീയ ശക്തികൾക്ക് അവസരം നൽകുന്ന ഇടത് സർക്കാറിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ:പ്രസിഡന്റ് സി എച്ച് റഷീദ്.

First Paragraph  728-90

മണത്തല വില്ലേജിൽ വഖഫ് ഭൂമിയുടെ പേരിൽ വർഗീയ ശക്തികൾ രംഗത്തിറങ്ങിയിരിക്കുകയാണ്, ഈ പ്രദേശത്ത് താമസിക്കുന്നവരോട് ആധാരമടക്കമുള്ള രേഖകൾ ആവശ്യപ്പെടുകയും നിങ്ങളെ ഇവിടെ നിന്നും കുടിയിറക്കുമെന്നും അതില്ലാതിരിക്കാൻ ഞങ്ങൾ ഡൽഹിയിൽ കൊണ്ടുപോയി അതൊക്കെ ശെരിയാക്കി തരാമെന്ന് പറഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കി പുതിയ ചർച്ച ആരംഭിച്ചിരിക്കുകയാണ് ബിജെപി.

Second Paragraph (saravana bhavan

പ്രസ്തുത വിഷയത്തിൽ ഗുരുവായൂർ നിയോജക മണ്ഡലം യുഡിഫ് സംഘത്തോടൊപ്പം മണത്തലയിൽ സ്ഥലം സന്ദർശിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രദേശത്ത് താമസിക്കുന്നവർ പതിറ്റാണ്ടുകളായി ഇവിടെ തമസിക്കുന്നവരാണ് അവർക്ക് ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞു വഖഫ് ബോഡിൽ നിന്നോ അല്ലെങ്കിൽ കോടതിയിൽ നിന്നോ വില്ലേജ് ഓഫീസിൽ നിന്നോ ഒരു നോട്ടീസും ഇതുവരെ ഉണ്ടായിട്ടില്ല,എന്നിട്ടാണ് അവരെ സമീപിച്ചു ഇല്ലാത്ത കുടിയൊഴിപ്പിക്കൽ ഉണ്ട് എന്ന് ജനങ്ങളുടെ ഇടയിൽ ഭീതി പരത്തി ഈ വർഗീയ ശക്തികൾ മുതലെടുപ്പ് നടത്തിയിട്ടുള്ളത്. പക്ഷെ ഇതിന് അവർക്ക് വേണ്ട വഴികൾ ഒരുക്കി കൊടുക്കുന്നത് ഇടത് സർക്കാറാണ്.

ഒരു കാരണ വശാലും അവിടെ നിന്നും ജനങ്ങൾ കുടിയൊഴിഞ്ഞു പോകുന്ന പ്രശ്‌നമില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ജനകീയമായും നിയമപരമായും യുഡിഫ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു

ഇത്തരം ഇല്ലാ കഥകൾ കെട്ടിച്ചമച്ചു ജനങ്ങളുടെ ഇടയിൽ തെറ്റിധാരണ ഉണ്ടാക്കുന്നവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഫ് നേതാക്കളായ ആർ.വി അബ്‌ദുറഹീം, അഡ്വ:മുഹമ്മദ്‌ ഗസാലി, അരവിന്ദൻ പല്ലത്ത്, ആർ.പി ബഷീർ, എ എച്ച് സൈനുൽ ആബിദ്, കെ വി ഷാനവാസ്, കെ.വി സത്താർ, മന്നലാംകുന്ന് മുഹമ്മദുണ്ണി, ഫൈസൽ കാനാമ്പുള്ളി, പി.എം അനസ്, കെ വി യൂസഫ്, അഷ്‌റഫ്‌ ചാവക്കാട്,ഷാഹിദ പേള, കെ. പിമുഹമ്മദ്‌ അഷ്‌റഫ്‌,ടി വി ഇസ്ഹാഖ്,ഷൗക്കത്ത് മണത്തല, റഹീം എന്നിവർ സംബന്ധിച്ചു.