Post Header (woking) vadesheri

ഉദയാസ്തമന പൂജ :അരിയളവിന് ശേഷം പുണ്യാഹമായി

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഏകാദശിക്കാലത്ത് ആദ്യമായി തുടങ്ങിയ ഉദയാസ്തമന പൂജയുടെ അരിയളവിനു പിന്നാലെ ക്ഷേത്രത്തിൽ പുണ്യാഹമായി.നാലമ്പലത്തിനകത്ത് ചോര കണ്ടതോടെയാണ് പുണ്യാഹമുണ്ടായത്.

Ambiswami restaurant


ക്ഷേത്രത്തിനകത്ത് ചോര കണ്ടാൽ അശുഭലക്ഷണമാണെന്നും പ്രശ്നമാർഗത്തിൽ പറയും പ്രകാരം ദേവസന്നിധിയിൽ  ദേവപ്രശനം നടത്തണമെന്നും പണിക്കർ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. 
ഏകാദശി ദിനത്തിൽ നൂറ്റാണ്ടുകളായി നടത്തി വരുന്ന 
ഉദയാസ്തമന പൂജ അതേ ദിനത്തിൽ തന്നെ നടത്തണമെന്നും സംഘടന സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരപണിക്കർ, ജ്യോതിഷ പണ്ഡിതൻ കാക്കശേരി രവീന്ദ്ര പണിക്കർ എന്നിവർ ആവശ്യപ്പെട്ടിട്ടുണ്ട്.