Header 1 vadesheri (working)

ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികൾ അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട്:പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതികൾ അറസ്റ്റിൽ.തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസിക്കുന്ന മുരുകൻ ഭാര്യ കല്ല്യാണി(42),തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസിക്കുന്ന രാജു ഭാര്യ കൺമണി(32)എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

First Paragraph Rugmini Regency (working)

ചാവക്കാട് ബസ് സ്റ്റാന്റിൽ നിന്നും തിരുവത്ര കോട്ടപ്പുറത്തുളള വീട്ടിലേക്ക് ബസ്സിൽ പോകവേ മുല്ലത്തറയിൽ വെച്ചാണ് ഈ യുവതികൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്.മാല പൊട്ടിക്കാൻ ശ്രമിച്ചത് മനസ്സിലായ സ്ത്രീ ബഹളം വെക്കുകയും,ഉടനെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ ബസ്സിൽ നിന്ന് ചാടിയിറങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ ചാവക്കാട് എസ്ഐ മനോജും,സംഘവും സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.

ഇരുവരും ഇത്തരത്തിൽ ബസ്സിൽ യാത്ര ചെയ്ത് സ്ത്രീകളുടെയും,കുട്ടികളുടേയും ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് മനസ്സിലായ പോലീസ് ഇവരുടെ വിശദവിവരങ്ങൾ പരിശോധിച്ചതിൽ അൻപതോളം സമാനമായ കേസുകളിൽ ഇവർ പ്രതികളാണെന്ന് മനസ്സിലായി. തുടർനടപടികൾ സ്വീകരിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എഎസ്ഐ സിദീജ,സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്,ചിത്തിര,പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)