Header 1 vadesheri (working)

വയോധികയെ ആക്രമിച്ച് 2000 രൂപയുടെ ലോട്ടറിയും ,500 രൂപയും തട്ടിയെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ: വയോധികയായ ലോട്ടറി വില്പനക്കാരിയുടെ 2000 രൂപയുടെ ലോട്ടറിയും, 500 രൂപയും അജ്ഞാതരായ രണ്ടുപേർ ബൈക്കിൽ എത്തി കവർച്ച ചെയ്തു. ഗുരുവായൂർ ഐനികുളങ്ങര കൃഷ്ണന്റെ ഭാര്യ തങ്കമണി (74 ) അമ്മയാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഗുരുവായൂർപന്തായിൽ ക്ഷേത്ര പരിസരത്ത് സമീപം വില്പന നടത്തുന്ന തങ്കമണിയമ്മ, വിൽപ്പന കഴിഞ്ഞ് തിങ്കളാഴ്ച് ക്കുള്ള ലോട്ടറി വാങ്ങി താമസസ്ഥലത്തേക്ക് പോകവേ, ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്ത് വെച്ചാണ് ആക്രമിക്കപ്പെട്ടത്.

First Paragraph Rugmini Regency (working)

ബൈക്കിലെത്തിയ രണ്ടുപേർ തങ്കമണിയമ്മയെ തള്ളിയിട്ടാണ് പണവും ലോട്ടറിയും കവർന്നത്. ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് താൻ ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകുന്നതെന്ന് തങ്കമണിയമ്മ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
വീഴ്ചയിൽ കല്ലിൽ തട്ടി ഗുരുതരമായ പരുക്കേറ്റ തങ്കമണി അമ്മ, ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇത്തരം സംഭവങ്ങൾ ഗുരുവായൂരിൽ പതിവായിട്ടും, ഗുരുവായൂർ ടെമ്പിൾ പോലീസ് മൗനം പാലിക്കുന്നതായി ആരോപണ ഉയർന്നിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ലോട്ടറി വില്പനക്കാർ ഗുരുവായൂരിൽ പ്രകടനം നടത്തി. യോഗം യൂണിയൻ സെക്രട്ടറി എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലോട്ടറി വില്പനക്കാർക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ പോലീസ് നിസംഗത പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Second Paragraph  Amabdi Hadicrafts (working)