Header 1 vadesheri (working)

ചേലക്കരയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം

Above Post Pazhidam (working)

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെ ചെറുതുരുത്തിയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഷാദ് തലശ്ശേരിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ നിഷാദ് തലശ്ശേരിക്ക് പരിക്കേറ്റു.

First Paragraph Rugmini Regency (working)

പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മണ്ഡലത്തില്‍ കഴിഞ്ഞ 28 വര്‍ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച് 28 മിനിറ്റ് നേരം നീണ്ടുനില്‍ക്കുന്ന പ്രതിഷേധം ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തലകുത്തി നിന്നുള്ള പ്രതിഷേധമായിരുന്നു പ്രഖ്യാപിച്ചത്. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് മര്‍ദ്ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് നോക്കിനിന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. സിഐയെ സ്ഥലം മാറ്റണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.