Header 1 vadesheri (working)

ഗുരുവായൂർക്ഷേത്ര പ്രവേശന സത്യഗ്രഹ വാർഷികം ആചരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 93-ാം വാർഷികം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു.
ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട കൗസ്തുഭം റെസ്റ്റ് ഹൗസിന് സമീപത്തെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയോടെയാണ് സത്യഗ്രഹ വാർഷികം തുടങ്ങിയത്.

First Paragraph Rugmini Regency (working)

സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.ഐ ക്യകേരളമെന്ന ആശയം, പിറവി കൊണ്ടത് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിൽ നിന്നാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഭിപ്രായപ്പെട്ടു. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്

Second Paragraph  Amabdi Hadicrafts (working)


ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ പ്രസക്തി വിളിച്ചോതുന്ന സെമിനാറും ദേവസ്വം നടത്തി. ദേവസ്വം ചെയർമാൻ സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥകാരൻ അഡ്വ.ഇ.രാജൻ, രാധാകൃഷ്ണൻ കാക്കശേരി എന്നിവർ വിഷയം അവതരിപ്പിച്ചു.കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലേറെ പേർ സെമിനാറിൽ പങ്കെടുത്തു.