Header 1 vadesheri (working)

ഗുരുവായൂർ സത്യഗ്രഹ വാർഷികം നവംബർ ഒന്നിന്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 93 )മത് വാർഷികം നവംബർ 1ന് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും.
രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും ജീവനക്കാരും പങ്കെടുക്കും.

First Paragraph Rugmini Regency (working)

രാവിലെ 10 മണി മുതൽ  നാരായണീയം ഹാളിൽ നടക്കുന്ന  ദേശീയ സെമിനാർ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന്ഗുരുവായൂർ സത്യഗ്രഹത്തിൻ്റെ ചരിത്രപ്രാധാന്യം എന്ന വിഷയത്തിൽ
ഗ്രന്ഥകാരൻ അഡ്വ.ഇ. രാജൻ (ഗുരുവായൂർ സത്യഗ്രഹം എന്ന ചരിത്ര ഗ്രന്ഥത്തിൻ്റെ രചയിതാവ് ) ,
.രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ വിഷയം അവതരിപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ ആശംസ നേരും. ഭക്തജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

Second Paragraph  Amabdi Hadicrafts (working)