അഖില കേരള വടംവലി മത്സരം നവം: 2 ന് ഗുരുവായൂരിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി (ജി.എസ്.എ) യുടെ നേതൃത്വത്തില്‍ 2-ാമത് പി. ബാബു മെമ്മോറിയല്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള അഖില കേരള വടംവലി മത്സരം നവം: 2 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത 16 പ്രമുഖ ടീമുകള്‍ മത്സരിയ്ക്കുന്ന വടംവലി മത്സരം, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി പ്രസിഡണ്ട് ടി.എം. ബാബുരാജ് അദ്ധ്യക്ഷത വഹിയ്ക്കും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഗുരുവായൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി. സായിനാഥ്, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ജി.കെ. പ്രകാശന്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി എക്‌സി: അംഗങ്ങളായ കെ.ആര്‍. സൂരജ്, കെ.എന്‍. രാജേഷ്, അര്‍ബ്ബന്‍ ബാങ്ക് ഡയറക്ടര്‍ നിഖില്‍ ജി. കൃഷ്ണന്‍, എന്നിവര്‍ സംസാരിയ്ക്കും. വിജയികള്‍ക്ക് ബാബു മെമ്മോറിയല്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡും ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ഗുരുവായൂര്‍ അസി: കമ്മീഷണര്‍ പോലീസ് കെ.എം. ബിജു എന്നിവര്‍ സമ്മാനിയ്ക്കും.

ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപപ്രതാപന്‍, ഡോ: വി. വിജയകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി ജേഴ്‌സിയണിഞ്ഞ ചാവക്കാട് സ്വദേശിയും, ജി.എസ്.എ അംഗവുമായ കെ.പി. ശരത്തിനെ ഉദ്ഘാടന സദസ്സില്‍ ആദരിയ്ക്കും. ഒന്നാം സമ്മാനം 25,000 രൂപയും, ട്രോഫിയും, രണ്ടാം സമ്മാനം 20000 രൂപയും, ട്രോഫിയും, മൂന്നാം സമ്മാനം 15000 രൂപയും, ട്രോഫിയും, നാലാം സമ്മാനം 10000 രൂപയും ട്രോഫിയും, അഞ്ചാം സ്മ്മാനം 5000 രൂപയും ട്രോഫിയുമാണ്. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജി.എസ്.എ ഭാരവാഹികളായ ടി.എം. ബാബുരാജ്, കെ.പി. സുനില്‍കുമാര്‍, കെ. അശ്വിന്‍, എ.കെ. തിലകന്‍, അരുണ്‍ സി. മോഹന്‍, പി എ ജയൻ എന്നിവര്‍ അറിയിച്ചു.