പഞ്ചവടി ക്ഷേത്രത്തിലെ മഹോത്സവം ഒക്ടോ: 31ന്, ബലിതര്‍പ്പണം നവം: ഒന്നിനും
ചാവക്കാട് പഞ്ചവടി ശങ്കരനാരായണ മഹാ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2024 ഒക്ടോബര്‍ 31 വ്യാഴാഴ്ച്ചയും, അമാവാസി ബലിതര്‍പ്പണം നവംബര്‍ 1 ന് വെള്ളിയാഴ്ചയും നടക്കുമെന്ന് പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടിയും , ജനറല്‍ സെക്രട്ട റി വിനയദാസ് താമരശേരിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു , വര്‍ണ്ണോജ്ജ്വ ലമായ നില പന്തലുകളും തലയെടുപ്പുള്ള ഗജ വീരന്മാരും പ്രതിഭാധനന്മാ ർ ഒരുക്കുന്ന വാദ്യനാദ വിസ്മയവും, നാടന്‍ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകളും ജന ഹ്യദയങ്ങള്‍ കീഴടക്കും.
വടക്കു ഭാഗം ഉത്‌സവ കമ്മിറ്റിയുടെ എഴുന്നുള്ളിപ്പ് വാക്കയില്‍ ക്ഷേത്രത്തില്‍ നിന്നും, തെക്കുഭാഗം ഉത്‌സവ കമ്മിറ്റിയുടെ എഴുന്നുള്ളിപ്പ് മുട്ടില്‍ അയ്യപ്പന്‍കാവ് അമ്പലത്തില്‍ നിന്നും വൈകീട്ട് മൂന്നുമണിക്ക് പുറപ്പെടും. ഇരു കൂട്ടര്‍ക്കും മൂന്നു വീതം ഗജവീരന്‍മാര്‍ എഴുന്നുള്ളിപ്പില്‍ അണി നിരക്കും ക്ഷേത്ര കമ്മിറ്റിവക ചെര്‍പ്പുള ശേരി രാജ ശേഖരനാണ് തിടമ്പ് ഏറ്റുന്നത്രാത്രി 10 മണിക്ക് : തിരുവനന്തപുരം അജന്ത തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ജനപ്രിയ നാടകം : ‘മൊഴി’ അരങ്ങേറും.
തുലാമാസ അമാവാസി ബലിതര്‍പ്പണം നവംബര്‍ 1 വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി പിതൃതര്‍പ്പണ കടല്‍ തീരത്ത് നടത്തപ്പെടും തുലാമാസ അമാവാസി നാളില്‍ കടല്‍ത്തീരത്ത് ബലിതര്‍പ്പണം നടക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്ര ങ്ങളില്‍ ഒന്നാണ് പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രം.പഞ്ചവടി കടല്‍ തീരത്ത് പണ്ഡിത ശ്രേഷ്ഠരുടെ കാര്‍മികത്വത്തില്‍ ബലിതര്‍പ്പണം നടക്കുന്നത്.ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ക്ഷേത്ര കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. കടല്‍ത്തീരത്ത് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബലിതര്‍പ്പണ ദിവസം 10,000 ത്തില്‍ അധികം പേര്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണവും നല്‍കും. വിപുലമായ വാഹനം പാര്‍ക്കിംഗ് സൗകര്യം, വലിയ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സംവിധാനം.വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാന്‍ ചോയ്‌സ് ആല്‍ത്തറ സൗജന്യ കൗണ്ടറുകളും ഒരുക്കുന്നുണ്ട്. ഭാരവാഹികളായ രാജന്‍ വേഴാപറമ്പത്ത്, കെ എസ് ബാലന്‍, തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു