Above Pot

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു , സ്വത്ത് 11.98 കോടിയുടെ .

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്.

First Paragraph  728-90
Second Paragraph (saravana bhavan

പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തി ൽ 11.98 കോടിയുടെ സ്വത്താണ് ആകെയുള്ളത് എന്ന് പറയുന്നു . മധ്യപ്രദേശില്‍ ഒന്നും ഉത്തര്‍പ്രദേശില്‍ രണ്ടും അടക്കം പ്രിയങ്കക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,78,689 രൂപയുടെ ആസ്തിയുണ്ട്. ബാങ്ക് നിക്ഷേപം, ഓഹരി വിപണിയിൽ നിക്ഷേപിച്ച പണം, പി.പി.എഫ് എന്നിവയില്‍ അടക്കമുള്ള തുകയാണിത്. രണ്ടിടത്ത് നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്.

അഞ്ച് വര്‍ഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടെ കുറവുണ്ടായി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വരുമാനത്തില്‍ 40 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 37,91,47,432 രൂപയാണ് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ആസ്തി. പ്രിയങ്ക ഗാന്ധിക്ക് ഡല്‍ഹി ജന്‍പഥ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ 2,80,000 രൂപയുടെയും യൂകോ ബാങ്കില്‍ 80,000 രൂപയുപടെയും നിക്ഷേപമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ള പണം 52,000 രൂപയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി തുറന്ന കനറ ബാങ്ക് കല്‍പറ്റ ബ്രാഞ്ചിലെ അക്കൗണ്ടില്‍ 5,929 രൂപയുടെ നിക്ഷേപവും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. മ്യൂച്ച്വല്‍ ഫണ്ടില്‍ 2.24 കോടി രൂപയുടെ നിക്ഷേപവും പ്രൊവിഡന്റ് ഫണ്ടില്‍ 17.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1.15 കോടി രൂപയുടെ മൂല്യമുള്ള 4.41 കിലോഗ്രാം സ്വർണവും 29 ലക്ഷം രൂപയുടെ 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്. ഭര്‍ത്താവ് സമ്മാനമായി നല്‍കിയ ഹോണ്ട സി.ആര്‍.വി കാര്‍ പ്രിയങ്കയുടെ പേരിലാണ്. 15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത പ്രിയങ്കക്കുണ്ട്. റോബര്‍ട്ട് വാദ്രക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.

വിഭജനരാഷ്​ട്രീയത്തിനെതിരായ പോരാട്ടം തുടരും -പ്രിയങ്ക ഗാന്ധി ക​ൽ​പ​റ്റ: കേ​​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വം​ശീ​യ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തെ സ്നേ​ഹം​കൊ​ണ്ടും സ​ഹ​വ​ർ​ത്തി​ത്വം​കൊ​ണ്ടും തോ​ൽ​പി​ക്കു​മെ​ന്നും ഇ​തി​നു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ​എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പ്രി​യ​ങ്ക ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 1983ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​ദ്യ​മാ​യി താ​ൻ ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. 32 വ​ർ​ഷ​ങ്ങ​ൾ പി​താ​വ് രാ​ജീ​വ് ഗാ​ന്ധി​ക്കും അ​മ്മ സോ​ണി​യ​ക്കും സ​ഹോ​ദ​ര​ൻ രാ​ഹു​ലി​നും മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, ഇ​താ​ദ്യ​മാ​യാ​ണ് ത​നി​ക്കു​വേ​ണ്ടി വ​യ​നാ​ട്ടി​ൽ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​ന്ന​ത്. ഇ​തി​ന് അ​വ​സ​രം ന​ൽ​കി​യ വ​യ​നാ​ടി​നോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴും ജ​ന​ങ്ങ​ൾ പ​ര​സ്പ​രം സ​ഹാ​യി​ച്ചു. സ്നേ​ഹ​ത്തി​ന്റെ​യും ധൈ​ര്യ​ത്തി​ന്റെ​യും പോ​രാ​ട്ട​ക​ഥ​യു​ള്ള വ​യ​നാ​ട്ടി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​നാ​കു​ന്ന​ത് ത​നി​ക്കു​ള്ള ആ​ദ​ര​മാ​യി ക​ണ​ക്കാ​ക്കു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ദു​ഷ്ട​ശ​ക്തി​ക​ളെ​ല്ലാം ഒ​രു​മി​ച്ചു നി​ന്ന​പ്പോ​ൾ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ കൂ​ടെ​നി​ന്നു. സ്നേ​ഹം ന​ൽ​കി നീ​തി​ക്കു​വേ​ണ്ടി​യു​ള്ള രാ​ഹു​ലി​ന്റെ പോ​രാ​ട്ട​ത്തെ തു​ണ​ച്ചു. ആ ​പി​ന്തു​ണ ഇ​നി ത​നി​ക്ക് വേ​ണം. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് താ​ൻ. സ്വ​ന്തം കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണോ പ​രി​ഹ​രി​ക്കു​ക അ​തു​പോ​ലെ വ​യ​നാ​ടെ​ന്ന കു​ടും​ബ​ത്തി​ന്റെ എ​ല്ലാ ​പ്ര​ശ്ന​ങ്ങ​ളി​ലും പ​രി​ഹാ​രം കാ​ണും. രാ​ത്രി​യാ​ത്ര നി​രോ​ധ​നം, മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, വ​ന്യ​ജീ​വി പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി വ​യ​നാ​ട് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു