Post Header (woking) vadesheri

യുവാവിനെ കാറിൽ കെട്ടിയിട്ട് 25 ലക്ഷം കവർന്നു

Above Post Pazhidam (working)

കോഴിക്കോട്: യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. എലത്തൂർ കാട്ടിൽപിടികയിലാണ് സംഭവം. കൈയിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് പയ്യോളി സ്വദേശി സുഹൈൽ പറഞ്ഞു. യുവാവിന്റെ ദേഹത്തും മുഖത്തുമെല്ലാം അക്രമികൾ മുളകുപൊടി വിതറിയിരുന്നു

Ambiswami restaurant

കാറിൽ വരുന്നതിനിടയിൽ ഈ സംഘം ലിഫ്റ്റ് ചോദിച്ചു. ഇവരുടെ കൂടെ ഒരു യുവതിയുമുണ്ടായിരുന്നു. തന്റെ കൈവശം സ്വകാര്യ എടിഎമ്മിൽ നിറക്കാനുള്ള പണമുണ്ടായിരുന്നെന്നും ഇതാണ് അക്രമികൾ കവർന്നതെന്നും യുവാവ് വ്യക്തമാക്കി . കാറിൽ നിന്നും ഒരാൾ നിലവിളിക്കുന്നത് കേട്ടാണ് കാറിനടുത്തേക്ക് പോയതെന്ന് ദൃക്ഷാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.

കാറിനകത്ത് യുവാവിനെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടത്. മുഖത്തും കാറിനകത്തും മുളക്പൊടി വിതറിയിരുന്നു. കാറിന്റെ ഡോർ ലോക്ക് ചെയ്തിരുന്നില്ല. ഒരു വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരുന്നു. റോഡിനോട് ചേർന്നായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. പൊലീസിനെ അറിയിച്ചു യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പറയുന്നു പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

Second Paragraph  Rugmini (working)