മസ്ജിദുകൾ മനുഷ്യനെ നിർമ്മിക്കാനുള്ളതാണ് : സാദിഖലി ശിഹാബ് തങ്ങൾ
ചാവക്കാട് : മസ്ജിദുകൾ മനുഷ്യനെ നിർമ്മിക്കാനുള്ളതാണ്, വിശ്വാസികളിൽ മനുഷ്യത്വവും കാരുണ്യവും സ്രഷ്ടിക്കുന്നത് പള്ളികളിലൂടെയാണ്. എന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു എടക്കഴിയൂരിൽ നാഷണൽ ഹൈവേയുടെ വികസനത്തിന് വേണ്ടി പൊളിച്ചതിനെ തുടർന്ന് പുനർ നിർമ്മിച്ച ആച്ചപ്പുള്ളി മസ്ജിദിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. അൻസാറുൽ ഇസ്ലാം പ്രസിഡണ്ട് എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു ,അഡ്വക്കറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി
.
പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടീ വി സുരന്ദ്രൻ, മഹല്ല് പ്രസിഡണ്ട് ആർ വി മുഹമ്മദ് കുട്ടി, മഹല്ല് ഖത്തീബ് അരിബ്ര മുഹമ്മദ് ദാരിമി, ഹാരിസ് ഫൈസി ഖാദരിയ്യ, എടക്കഴിയൂർ മുദരിസ്സ് താജുദ്ധീൻ അഹ്സനി, ഹാഫിള് അഹമ്മദ് നസീം ബാഖവി, സദർ മുഅല്ലിം മുസ്സ വാഫി, വാർഡ് മെമ്പർ ഏ കെ വിജയൻ, ബ്ലോക്ക് മെമ്പർ ഏ എസ്സ് ശിഹാബ് , എന്നിവർ പ്രസംഗിച്ചു. നിർമ്മാണ കമ്മിറ്റി കൺവീർ സെലീം ആച്ചപ്പുള്ളി സ്വാഗതവും ഏ റ്റി അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു