Post Header (woking) vadesheri

ദേവസ്വം കൃഷ്ണഗീതി ദിനം: ഉപന്യാസമൽസരം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഉപന്യാസമത്സരത്തിൽ പങ്കെടുക്കാൻ അവസരം. പതിനെട്ടു വയസ്സ് പൂർത്തീയായവർക്ക് പങ്കെടുക്കാം.കൃഷ്ണനാട്ടത്തിലെ സംഗീത സമന്വയം എന്നതാണ് വിഷയം.

Ambiswami restaurant

മൽസരാർത്ഥികൾ എഴുതി തയ്യാറാക്കിയ, 25 പുറത്തിൽ കുറയാത്തതും 40 പുറത്തിൽ കവിയാത്തതുമായ ഉപന്യാസങ്ങൾ, വിശദമായ ബയോഡാറ്റ സഹിതം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ PO
തൃശൂർ-680 101
എന്ന വിലാസത്തിൽ അയക്കണം..

2024നവംബർ 10 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഉപന്യാസങ്ങൾ ലഭിച്ചിരിക്കണം. ദേവസ്വം ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഉപന്യാസ രചനാ മൽസരത്തിൽ പങ്കെടുക്കുവാൻ അനുമതിയില്ല.

Second Paragraph  Rugmini (working)