Post Header (woking) vadesheri

മഹർജാൻ ചാവക്കാട് 2024 ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് പാർക്കിൽ

Above Post Pazhidam (working)

ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “മഹർജാൻ ചാവക്കാട് 2024” എന്ന പ്രോഗ്രാം ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ നടക്കും എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Ambiswami restaurant

2016ൽ യുഎഇ കേന്ദ്രമായി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രവർത്തിച്ച് തുടങ്ങിയ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് എന്ന സംഘടന ഇപ്പോൾ എല്ലാ ജിസിസി രാജ്യങ്ങളിലും പ്രവർത്തിന്നുണ്ട് . ഒമാൻ ചാപ്റ്റർ ഒമാനിൽ വിജയകരമായി അവതരിപ്പിച്ച “മാർജാൻ ചാവക്കാട് 2024” എന്ന മെഗാ ഈവന്റിന്റെ രണ്ടാം പതിപ്പ് ഒമാനിൽ ഉള്ളവരുടെ കുടുംബാംഗങ്ങളെയും മറ്റു നമ്മൾ ചാവക്കാട്ടുകാർ ചാപ്റ്ററുകളുടെ പ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും ഒത്തുചേർത്ത് നാട്ടിൽ വച്ച് നടത്തുകയാണ്.

പ്രസ്തുത പരിപാടി യു എൻ ഇൻറർനാഷണൽ വാട്ടർ സസ്റ്റയ്നിറ്റി അവാർഡ് വിന്നർ, കേരള സ്റ്റേറ്റ് അണ്ടർ ഗ്രൗണ്ട് വാട്ടർ ബോർഡ് മെംബർ,
ശോണി മിത്ര അവാർഡ് ജേതാവ് കൂടിയായ ശ്രീ വർഗീസ് തരകൻ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് വിദ്യാഭ്യാസ പുരസ്കാരവും, അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും, ഗാനമേള, നമ്മൾ ചാവക്കാട്ടുകാർ സംഘടനയിലെ എല്ലാ കുടുംബങ്ങൾക്കും ആയുർ ജാക്ക് ഫാം കുറുമാൽകുന്ന് നൽകുന്ന ആയൂർ ജാക്ക് പ്ലാവിൻ തൈ സൗജന്യമായി വിതരണം ചെയ്യും.

Second Paragraph  Rugmini (working)

വാർത്ത സമ്മേളനത്തിൽ ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് മനോജ് നരിയമ്പള്ളി, ട്രഷറർ മുഹമ്മദ് യാസീൻ, പ്രോഗ്രാം കോഡിനേറ്റർ രാജൻ മാക്കൽ, അംഗങ്ങളായ ഷാഹുൽ ഹമീദ് വി സി കെ, ഇല്യാസ് ബാവു എന്നിവർ പങ്കെടുത്തു.

Third paragraph